You are here: Home »

നടവരമ്പ്‌ ഗവ.ജി.വി.എച്ച്‌.എസ്‌.എസില്‍ വച്ചു നടക്കുന്ന വി.എച്ച്‌.എസ്‌.ഇ തൃശ്ശൂര്‍ മേഖല വൊക്കാഫെയര്‍ 2012-13ന്‌ സമാപിച്ചു.

Unknown Monday, November 26, 2012 0



തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ 41 ഓളം സ്‌കൂളുകളില്‍ നിന്നായി 69 ഓളം ടീമുകള്‍ വൊക്കാഫെയറില്‍ പങ്കെടുത്തു. മോസ്‌റ്റ്‌ കരിക്കുലം റിലേറ്റഡ്‌, മോസ്‌റ്റ്‌ മാര്‍ക്കറ്റബിള്‍, മോസ്‌റ്റ്‌ പ്രോഫിറ്റബിള്‍, മോസ്‌റ്റ്‌ ഇന്നൊവേറ്റീവ്‌ എന്നീ 4 വിഭാഗങ്ങളിലായാണ്‌ മത്സരങ്ങള്‍ നടന്നത്‌. ഓരോ വിഭാഗ
ത്തിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ കോഴിക്കോട്‌ വച്ചു നടത്തുന്ന സ്‌കൂള്‍ ശാസ്‌ത്രമേളയോടൊപ്പം സംഘടിപ്പിക്കുന്ന സംസ്ഥാന വൊക്കേഷ്‌ണല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. മോസ്‌റ്റ്‌ കരിക്കുലം വിഭാഗത്തില്‍ ആര്യംപാടം എസ്‌.വി.എച്ച്‌.എസ്‌.എസ്‌ ഒന്നാം സ്ഥാനവും, രാമവര്‍മ്മപുരം ജി.വി.എച്ച്‌.എസ്‌.എസ്‌ രണ്ടാം സ്ഥാനവും, മൂലമറ്റം ജി.വി.എച്ച്‌.എസ്‌.എസ്‌ മൂന്നാം സ്ഥാനവും നേടി. മോസ്‌റ്റ്‌ ഇന്നവേറ്റീവ്‌ വിഭാഗത്തില്‍ തൃശ്ശൂര്‍ ജി.വി.എച്ച്‌.എസ്‌.എസ്‌ ടി.എച്ച്‌.എസ്‌ ഒന്നാം സ്ഥാനവും, പഴഞ്ഞി ജി.വി.എച്ച്‌.എസ്‌.എസ്‌ രണ്ടാം സ്ഥാനവും, വന്നപുരം എസ്‌.എന്‍.എം.വി.എച്ച്‌.എസ്‌.എസ്‌ മൂന്നാം സ്ഥാനവും നേടി. മോസ്‌റ്റ്‌ മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ അയ്യന്തോള്‍ ജി.വി.എച്ച്‌.എസ്‌.എസ്‌ ഒന്നാം സ്ഥാനവും, നടവരമ്പ്‌ ജി.വി.എച്ച്‌.എസ്‌.എസ്‌ രണ്ടാം സ്ഥാനവും, ഒല്ലൂര്‍ വി.എസ്‌.എം.എം ജി.വി.എച്ച്‌.എസ്‌.എസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മോസ്‌റ്റ്‌ പ്രോഫിറ്റബിള്‍ വിഭാഗത്തില്‍ അയ്യന്തോള്‍ ജി.വി.എച്ച്‌.എസ്‌.എസ്‌ ഒന്നാം സ്ഥാനവും, നടവരമ്പ്‌ ജി.വി.എച്ച്‌.എസ്‌.എസ്‌ രണ്ടാം സ്ഥാനവും, ചേര്‍പ്പ്‌ ജി.വി.എച്ച്‌.എസ്‌.എസ്‌ മൂന്നാം സ്ഥാനവും നേടി.

About The Author

Adds a short author bio after every single post on your blog. Also, It's mainly a matter of keeping lists of possible information, and then figuring out what is relevant to a particular editor's needs.

Share This Article


Related Post

No comments:

Leave a Reply