You are here: Home »



ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്. ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്. ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം. അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.


 Click here to download the Logo for Teachers





തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ.

ഇത് പ്രിന്റ് ചെയ്യുതിനുള്ള പി.ഡി.എഫ് ഫയല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും

കളക്ഷന്‍ സെന്ററില്‍ ചെന്നതിനുശേഷം 

പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തുലുള്ള സംഘത്തിന് അടുത്ത ദിവസത്തെ  പോളിംഗിന് ആവശ്യമായ വസ്തുക്കള്‍ ലഭിച്ചില്ലേ , ലഭിച്ച വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളവയാണോ രേഖകള്‍ ശരിയാണൊ എന്നൊക്കെ
പരിശോധിക്കലാണ് ആദ്യം ചെയ്യേണ്ടത്
അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക
1. ബാലറ്റുപെട്ടികള്‍ പ്രവര്‍ത്തനക്ഷമമാണോ ?
2.മായ്ക്കാനാവാത്ത മഷി വേണ്ടത്ര അളവില്‍ ഉണ്ടോ ?
3. സ്റ്റാമ്പ് പാഡുകള്‍ ഉണങ്ങിയവയാണോ ?
4. വോട്ടര്‍ പട്ടികയിലെ പകര്‍പ്പുകള്‍ എല്ലാവിധത്തിലും ഒരേപോലെയാണോ ?
5. ഓരോ കോപ്പിയിലും സപ്ലിമെന്റുകള്‍ സഹിതമാണോ തന്നിരിക്കുന്നത് ?
6. തന്നിരിക്കുന്ന വോട്ടര്‍ പട്ടിക നിങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ച പോളിംഗ് സ്റ്റേഷനിലേതുതന്നെയാണോ ?
7. നീക്കം ചെയ്ത പേരുകള്‍ , തെറ്റുകള്‍ തിരുത്തിയത്  ... എന്നിവ എല്ലാ വോട്ടര്‍ പട്ടികയിലെ കോപ്പിയിലും ഒരുപോലെയാണോ ?
8. വോട്ടര്‍ പട്ടികയില്‍ , വോട്ടറുടെ അച്ചടിച്ച  ക്രമനമ്പര്‍ തിരുത്തിയിട്ടുണ്ടോ ?
9. പുതിക ക്രമനമ്പര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടോ ?
10. നിങ്ങള്‍ക്കു ലഭിച്ച ബാലറ്റുപേപ്പര്‍ നിങ്ങളുടെ വാര്‍ഡിന്റെ തന്നെയാണോ ?
11. ബാലറ്റുപേപ്പറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ടോ ?
12. ബാലറ്റുപേപ്പര്‍ ക്രമനമ്പര്‍ ശരിയായ വിധത്തിലാണോ ?
13. ബാലറ്റുപേപ്പറിലേയും കൌണ്ടര്‍ ഫോയിലിലേയും ക്രമനമ്പര്‍ ഒരേ വിധത്തിലുള്ളവയാണോ ?
14. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക്  നിങ്ങളുടെ പോളിംഗ് സ്റ്റേഷനിലേക്കുള്ളതുതന്നെയാണോ ?
15. പേപ്പര്‍ സീല്‍ എത്ര എണ്ണമുണ്ട് ? അവ കേടുപാടുകള്‍ പറ്റിയതാണോ ? അവയുടെ ക്രമനമ്പര്‍ ഏതാണ് ?
16. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ കോപ്പികള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനേക്കാള്‍ ഒന്നോ രണ്ടോ കൂടുതലാണോ?
17. പകര്‍പ്പ് എടുക്കൂന്നതിന് ആവശ്യമായ കാര്‍ബണ്‍ പേപ്പര്‍ ഉണ്ടോ ?
18. സീല്‍ ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഉണ്ടോ ?

പോളിംഗ് സ്റ്റേഷനില്‍ ചെന്നതിനുശേഷം 

1. പോളിംഗ് സ്റ്റേഷനുവെളിയില്‍ വോട്ടര്‍മാര്‍ക്ക് നില്‍ക്കുന്നതിന്  വേണ്ടത്ര സ്ഥലം ഉണ്ടോ ?
2. വോട്ടര്‍ക്ക് പ്രവേശിക്കാനും  പുറത്തുപോകാനും  വേണ്ടത്ര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ?
3. ഇല്ലെങ്കില്‍ കയര്‍ കെട്ടി മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കുക
4.വോട്ടര്‍ക്ക് വോട്ടിംഗ് സംബന്ധമായ കാര്യങ്ങള്‍ സുഗമമായി  നിര്‍വ്വഹിക്കുവാന്‍ തക്കവിധത്തിലുള്ള
ക്രമീകരണമുണ്ടാക്കുക.
5. പോളിംഗ് ഏജന്റുമാരുടെ സ്ഥാനം പോളിംഗ് ഓഫീസര്‍മാര്‍ക്കു പിറകിലായി  വോട്ടറുടെ മുഖം കാണത്തക്കവിധത്തില്‍ അറേഞ്ച് ചെയ്യുക.
6.വോട്ടര്‍ക്ക് മറ്റാരും കാണാത്ത വിധത്തില്‍ വോട്ട്  ചെയ്യുവാന്‍ സാധിക്കുന്ന തരത്തില്‍ വോട്ടിംഗ് കമ്പാര്‍ട്ടുമെന്റിന്റെ ക്രമീകരണം തയ്യാറാക്കുക.
7. പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്ന പോസ്റ്റര്‍,  മുദ്രാവാക്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ ആരംഭിക്കുക
8.പോളിംഗ് സ്റ്റേഷന്‍ ഏതൊക്കെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പോളിംഗ് സ്റ്റേഷനു പുറത്ത്  പ്രദര്‍ശിപ്പിക്കുക. അത് എഴുതുവാ‍നായി നല്ല കയ്യക്ഷരമുള്ള ഒരു പോളിംഗ് ഓഫീസറെ ഏല്പിക്കുക
9. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരുവിവരം ( ആറാം നമ്പര്‍ ഫോറത്തില്‍ തയ്യാറാക്കിയ പകര്‍പ്പ് )പോളിംഗ് സ്റ്റേഷനു പുറത്ത്  പ്രദര്‍ശിപ്പിക്കുക
10. പോളിംഗ് ഏജന്റ് കൊണ്ടുവരുന്ന പത്താം നമ്പര്‍ ഫോറത്തിലുള്ള  നിയമനക്കത്ത് ( സ്ഥാനാര്‍ഥിയുടെ )  പ്രസ്തുതപോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
12. പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ് നല്‍കുക.
13. ഒരു സ്ഥാ‍നാര്‍ഥിയുടെ ഒരു   ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ഒരേ സമയം പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന കാര്യം പറയുക ; എന്നിരുന്നാലും പകരക്കാരായി രണ്ടുപേരെയും നിയമിക്കാമെന്നു പറയുക.
14.  ബാലറ്റുപേപ്പറിന്റെയും കൌണ്ടര്‍ഫോയിലിന്റെയും പുറത്ത്  വലതുഭാഗത്ത് മുകളിലായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക്  പതിക്കുക
15. ബാലറ്റുപേപ്പറിനു പുറത്ത് പ്രിസൈഡീംഗ് ഓഫീസര്‍ പൂര്‍ണ്ണമായ ഒപ്പിടുക ; എല്ലാ ബാലറ്റുപേപ്പറിലും ഒപ്പിടാതെ ഏകദേശം ആവശ്യംവരാവുന്ന ബാലറ്റുപേപ്പറുകളുടെ എണ്ണം കണക്കാക്കി ഒപ്പിടുന്നതാണ് ഉചിതം .
16.പേപ്പര്‍ സീലിന്റെ സീരിയല്‍ നമ്പര്‍ കുറിച്ചെടുക്കുക.
17. വോട്ടിംഗിന്റെ അന്ന് ബാലറ്റുബോക്സ് തയ്യാറാക്കുന്ന പോളിംഗ് ഉദ്യാഗസ്ഥനെ അതിന് പരിശീലനം നല്‍കി സജ്ജമാക്കുക.
18.മഷി വെക്കാനുള്ള പാത്രവും മണലും സജ്ജമാക്കുക.
19.പോസ്റ്റല്‍ ബാലറ്റുവോട്ടറുടെ നേരെ പി ബി ഒഴിച്ച്  മറ്റ് അടയാളങ്ങളില്ല എന്ന് ചെക്കുചെയ്യൂക . അത്  പോളിംഗ് ഏജന്റിനെ ബോദ്ധ്യപ്പെടുത്തുക
20. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള സ്ലിപ് തയ്യാറാക്കുക.
21.ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് സ്ത്രീ / പുരുഷ വോട്ടര്‍മാരുടെ കണക്ക് യഥാസമയം ലഭിക്കുന്നതിനുവേണ്ട പേജ് എഴുതി തയ്യാറാക്കുക.
22. വിവിധ ഫോമുകള്‍ പരിചയപ്പെടുക. അതിലേക്കാവശ്യമായ ഡാറ്റ എവിടെനിന്നൊക്കെ കളക്ട് ചെയ്യാമെന്ന് മനസ്സിലാക്കുക.
23.സ്വീകരണകേന്ദ്രത്തിലേക്കുപോകുമ്പോള്‍  പ്രിസൈഡിംഗ് ഓഫീസറുടെ കയ്യില്‍ വെക്കേണ്ട പാക്കറ്റുകള്‍ ഏതെന്ന് മനസ്സിലാക്കി അവയുടെ പുറത്ത് ബൈ ഹാന്‍ഡ് എന്നോ മറ്റോ പെന്‍സില്‍ കൊണ്ടെഴുതി ഒരു വലിയ കവറിന്നുള്ളീലാക്കി വെക്കുക.
24.  ഒന്നാമത്തെ  സ്റ്റാറ്റ്യൂട്ടറി കവറില്‍ വെക്കേണ്ട ഏഴുകവറുകളുടെ പുറത്ത് 1/1 ,  2/1 , 3/1, 4/1, 5/1, 6/1 , 7/1  എന്നിങ്ങനെ എഴുതുക
25. രണ്ടാമത്തെ കവറായ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത കവറില്‍ വെക്കേണ്ട ആറു കവറുകളുടെ പുറത്ത് 1/2 , 2/2,  3/2  ,4/2  ,5/2,  6/2 എന്നിങ്ങനെ എഴുതുക .
26. മൂന്നാമത്തെ കവറിലെ എട്ടുവസ്തുക്കളുടേയും  നാലാമത്തെയും കവറുകളില്‍ വെക്കേണ്ട സാധനങ്ങളുടെയും  ലിസ്റ്റ് എഴുതി  പ്രസ്തുത കവറുകളില്‍  വെക്കുക.
27. ഇത്തരത്തില്‍ മുന്‍‌കൂട്ടി ചെയ്യുന്നത് വോട്ടെടുപ്പിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ തെറ്റുപറ്റാതെയും വേഗത്തില്‍ ആകുന്നതിനും സഹായിക്കുന്നതാണ്.
28. ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുന്നതിന് ഒരു പോളിംഗ് ഓഫീസറെ പരിശീലിപ്പിക്കുക
29. വോട്ടെടുപ്പുദിവസം എത്തേണ്ട സമയം  പോളിംഗ് ടീമിനെ അറിയിക്കുക.
30.സ്വീകരണകേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പോളിംഗ് ഓഫീസര്‍മാരെ അക്കാര്യം മുന്‍‌കൂട്ടി അറിയിക്കുക.
31.വോട്ടെടുപ്പു ദിവസം  ഓരോ പോളിംഗ് ഓഫീസറുടേയും ജോലി പറഞ്ഞു മനസ്സിലാക്കുക.
32. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്ക് വോട്ടിംഗിന്റെ വേഗത ക്രമീകരിക്കാനാവുമെന്ന കാര്യം വ്യക്തമാക്കുക.
33. വോട്ടിംഗ് നടക്കുന്ന മുറി സജ്ജികരിക്കുക.

ബാലറ്റുപെട്ടി ഒരുക്കുമ്പോള്‍ 

1. വോട്ടെടുപ്പിനു 15 മിനിട്ടുമുന്‍പായി ബാലറ്റുപെട്ടി തയ്യാറാക്കുവാന്‍ തുടങ്ങുക.
2.ബാലറ്റുപെട്ടിയില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ ടാഗ് ഇടുക.
3.ബാലറ്റുപെട്ടിയില്‍ ഇടുന്ന ടാഗില്‍ വാര്‍ഡിന്റേയും പോളിംഗ് സ്റ്റേഷന്റെയും പേരും ക്രമനമ്പറും വോട്ടെടുപ്പുതിയ്യതിയും എഴുതണം.
4.എന്നാല്‍ ബാലറ്റുപെട്ടിയുടെ ക്രമനമ്പര്‍ എഴുതേണ്ട.
5. പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് അവിടെ സന്നിഹിതരായ പോളിംഗ് ഏജന്റിനെക്കൊണ്ട് ഒപ്പിടീക്കുക.
6.പേപ്പര്‍ സീലിന്റെ വെളുത്ത ഭാഗത്ത് ഒരു അറ്റത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടുക
7.പേപ്പര്‍ സീലിന്റെ പച്ചനിറമുള്ള ഭാഗത്ത് മദ്ധ്യഭാഗത്തായി ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് ഉപയോഗിച്ച് സീല്‍ പതിപ്പിക്കുക. അതിനുശേഷം ഒരു ചെറിയ വരയിട്ട് പെട്ടിയുടെ ക്രമനമ്പര്‍ എഴുതുക.
8.പേപ്പര്‍ സീലിന്റെ രണ്ടറ്റവും മടക്കിവെക്കുക.
9.അതിനടിയില്‍ കാര്‍ഡ്ബോര്‍ഡ് കഷണം പശവെച്ച് മുകളിലെ രണ്ടുമൂലയില്‍ സീല്‍ ചെയ്യുക.
10. ബാലറ്റുപെട്ടിയുടെ മുകളറ്റം തിരിച്ച് കമ്പിയിട്ട് കെട്ടി കടലാസുവെച്ച് സീല്‍ ചെയ്ത് വോട്ടിംഗിനായി തയ്യാറാക്കുക

വോട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ്

1. പ്രിസൈഡിംഗ് ഓഫീസര്‍ പ്രഖ്യാപനം ഉറക്കെ വായിക്കുക. ജില്ലാ/ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് വ്യത്യസ്ത പ്രഖ്യാപനങ്ങള്‍ ചെയ്യുക.
2.പ്രഖ്യാപനത്തില്‍ പ്രിസൈഡീംഗ് ഓഫീസറും പോളിംഗ് ഏജന്‍സും ഒപ്പ് വെക്കുക
3.ബാലറ്റുപേപ്പറുകളുടെ ക്രമനമ്പറുകളില്‍ ആദ്യത്തേതും അവസാനത്തേതും കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റുമാരെ അനുവദിക്കുക.


വോട്ടിംഗ് തുടങ്ങിയതിനുശേഷം 

1. തുടക്കത്തില്‍ ബാലറ്റുപേപ്പറുകള്‍ ക്രമം തെറ്റിച്ച് കൊടുക്കുക.
2.പോളിംഗ് ഓഫീസര്‍മാര്‍ കൃത്യതയോടെ ജോലി ചെയ്തുകൊണ്ടിരിക്കുക.

വോട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ 

1. ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയല്‍ രേഖ ഹാജരാക്കാം.
2. തര്‍ക്കം ഉന്നയിച്ചാല്‍ 10 രൂപ കെട്ടിവെച്ച ശേഷം അത് പരിഗണിച്ചാല്‍ മതി.
3.അവസാ‍ന പോളിംഗ് ഓഫീസര്‍ ബാലറ്റുപേപ്പറിന്റെ പുറത്ത് വലതുഭാഗത്തു മുകളിലെ മൂലക്കായി തിരിച്ചറിയല്‍ അടയാളം വ്യക്തമായി കാണത്തക്കവിധം ആദ്യം നെടുകെയും പിന്നെ രണ്ടുപ്രാവശ്യം കുറുകെയും മടക്കണം.
4.അന്ധന്മാര്‍ , അവശരായവര്‍ എന്നിവര്‍ വന്നാല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സഹായിയെ തന്നോടൊപ്പം വോട്ടുചെയ്യാന്‍ അനുവദിക്കാം.
5. മുകളില്‍ പറഞ്ഞ കേസുകളില്‍ ഒരു പ്രഖ്യാപനം അനുബന്ധം എട്ടിന്റെ മാതൃകയില്‍ വാങ്ങേണ്ടതാണ്.
6.വോട്ട് മുന്‍‌കൂട്ടി ചെയ്തുപോയ കേസുകളില്‍ (ടെന്‍‌ഡേര്‍ഡ് വോട്ട് ) ബാലറ്റുപേപ്പര്‍ കൊടുക്കേണ്ടത്
അവസാനത്തേതാണ്.അങ്ങനെയുള്ള ബാലറ്റ്‌പേപ്പറിന്റെയും കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് പ്രിസൈഡിംഗ് ഓഫീസര്‍ ടെന്‍‌ഡേര്‍ഡ് ബാലറ്റുപേപ്പര്‍ എന്നെഴുതി ഒപ്പ് വെക്കേണ്ടതാണ്. ഈ ബാലറ്റുപേപ്പര്‍ പെട്ടിയിലിടരുത് ഒരു കവറില്‍ സൂക്ഷിക്കുകയും ഫോം കീപ്പ് ചെയ്യുകയും ചെയ്യേണ്ടതാണ്.
7.കേടുവന്ന - റദ്ദാ‍ക്കുന്ന ബാലറ്റുപേപ്പറിന്റെ ക്രമനമ്പര്‍ കുറിച്ചെടുക്കുവാന്‍ പോളിംഗ് ഏജന്റിനെ അനുവദിക്കുക
8. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിലിലെ പതിനേഴാം ഇനം തയ്യാറാക്കുന്നതിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കുക. 
9. വോട്ടര്‍മാര്‍ ബാലറ്റുപെട്ടിയില്‍ വോട്ട് കൊണ്ടുവന്നിടുന്നില്ലേയെന്ന് ശ്രദ്ധിക്കുക.
10.ഇടക്കിടെ L  ആകൃതിയിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പേപ്പര്‍ സീലിനു കേടുപറ്റാതെ ബാലറ്റുപെട്ടിയിലെ ബാലറ്റുപേപ്പര്‍ ഒതുക്കുക.

വോട്ടിംഗ് അവസാനിപ്പിക്കുമ്പോള്‍ 

1.ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുക;അവസാനത്തെ ആള്‍ക്ക് ആദ്യത്തെ നമ്പര്‍ നല്‍കുക
2. വോട്ടെടുപ്പ് അവസാനിച്ചുകഴിഞ്ഞാല്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക. പ്രഖ്യാപനം ചെയ്യുക.
3.ബാലറ്റുപെട്ടി അടച്ച് സീല്‍ ചെയ്യുക.
4.കെട്ടിന്മേല്‍ കടലാസുകഷണമോ കാര്‍ഡ്‌ബോഡോ വെച്ച് സീല്‍ ചെയ്യുക.
5.ബാലറ്റുപെട്ടി കാന്‍‌വാസ് ബോക്സിലാക്കി തയ്യലിട്ട് സീല്‍ ചെയ്യുക.
6.ബാലറ്റുപെട്ടിയുടെ തുണിസഞ്ചിയില്‍ പൂരിപ്പിച്ച അഡ്രസ്സ് ടാഗും ലാബലും ഘടിപ്പിക്കുക.
7. ഒന്നാം പോളിംഗ് ഓഫീസര്‍ സ്ത്രീ സമ്മതിദായകരുടെ എണ്ണം കണക്കക്കുക.
8. ബാലറ്റുപേപ്പര്‍ കണക്ക് തയ്യാറാക്കി അത് പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിലും മറ്റു ഫോമുകളിലും    രേഖപ്പെടുത്തുക.
9.ബാലറ്റു പേപ്പര്‍ അക്കൌണ്ട് തയ്യാറാക്കുക . ഇതിലേക്കായി
 മൊത്തം നല്‍കപ്പെട്ട ബാലറ്റുപേപ്പര്‍
 പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കപ്പെട്ട ബാലറ്റുപേപ്പര്‍
 വോട്ടര്‍ക്കു നല്‍കിയ ബാലറ്റുപേപ്പര്‍
  ടെന്‍ഡേര്‍ഡ് ബാലറ്റുപേപ്പര്‍
  റദ്ദാക്കപ്പെട്ട ബാലറ്റുപേപ്പര്‍
ഉപയോഗിക്കാതെ തിരികെ കൊടുക്കുന്ന ബാലറ്റുപേപ്പര്‍  എന്നിവയുടെ എണ്ണം കണ്ടെത്തുക.
10. ബാലറ്റുപേപ്പര്‍ അക്കൌണ്ടിന്റെ പകര്‍പ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുക ; അത് അവര്‍ക്ക് ലഭിച്ചു എന്നുള്ളതിന്റെ രസീതിയും വാങ്ങിക്കുക.
11. പകര്‍പ്പ് എടുക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിക്കാം
12. ബാലറ്റുപേപ്പര്‍ അക്കൌണ്ട് , പേപ്പര്‍ സീല്‍ അക്കൌണ്ട് , പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനം , പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി ,അക്വിറ്റന്‍സ്  എന്നിവ യഥാവിധി പൂരിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ കയ്യില്‍ വെക്കുക.
13. ഒന്നാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ എന്നെഴുതി ഏഴ്  മുദ്രവെച്ച  കവറുകള്‍ അതില്‍ വെച്ച് മുദ്രവെക്കുക.ഈ കവര്‍ സ്വീകരണകേന്ദ്രത്തില്‍ തുറന്ന് വെരിഫൈ ചെയ്തശേഷം വീണ്ടും മുദ്രവെക്കേണ്ടതുമാകുന്നു.
14. ഒന്നുമില്ലെങ്കില്‍ ഒന്നുമില്ല എന്ന് എഴുതി ഒപ്പ് വെച്ച് കവറിനകത്ത് ഇടുക
15. രണ്ടാമത്തെ പാക്കറ്റില്‍ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത  കവറുകള്‍ എന്നെഴുതി ആറുകവറുകള്‍ അതില്‍ വെക്കുക . ഇതിലെ ഇരുപത്തിയൊന്നാം നമ്പര്‍ ഫോറത്തിലെ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍ മാത്രം മുദ്രവെക്കുക. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത  കവര്‍ മുദ്രവെക്കേണ്ടതില്ല.
16.മൂന്നാമത്തെ വലിയ  പാക്കറ്റില്‍ എട്ട് വസ്തുക്കള്‍ വെക്കുക ; മുദ്രവെക്കേണ്ടതില്ല.
17. ബാക്കിയുള്ള വസ്തുക്കള്‍ നാലാമത്തെ പാക്കറ്റില്‍ ഉള്‍ക്കൊള്ളിക്കുക.
18.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ ഒഴികെയുള്ള മുദ്രവെക്കാത്ത കവറുകള്‍ ചരട് ഉപയോഗിച്ച് കെട്ടി ഭദ്രമാക്കുക; ഇവ സ്വീകരണ കേന്ദ്രത്തില്‍ വെരിഫൈ ചെയ്യേണ്ടവയാണ്.
19. അക്വിറ്റന്‍സ് വൈരിഫൈ ചെയ്യുക ; പണം കൃത്യമായി കൊടുക്കുക. രേഖ കയ്യില്‍ വെക്കുക


സ്വീകരണകേന്ദ്രത്തില്‍ തിരികെ കൊണ്ടുകൊടുക്കുമ്പോള്‍ 
1. അവിടെ ചില കവറുകള്‍ സീല്‍ ചെയ്യേണ്ടതിനാല്‍ മെഴുകുതിരി , തീപ്പെട്ടി , അരക്ക് , മെറ്റല്‍ സീല്‍ എന്നിവ പ്രത്യേകം ഒരു പാക്കറ്റില്‍ കരുതുക.
2. ചിലപ്പോള്‍ ചില രേഖകളുടെ മൂന്ന് കോപ്പി ചോദിച്ചേക്കാം . അതിനാവശ്യമായ വിവരങ്ങള്‍ നോട്ട്
ചെയ്തിട്ടുണ്ടായിരിക്കണം.

തെറ്റുപറ്റാ‍ന്‍ സാദ്ധ്യതയുള്ള കാര്യങ്ങള്‍ 

1. ചുവപ്പുനിറത്തിലുള്ള സെല്‍ഫ് ഇങ്കിംഗ് പാഡ്  ഉപയോഗിക്കേണ്ടത് , ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് കൊണ്ട് ബാലറ്റുപേപ്പറില്‍ അടയാളമിടുന്നതിനുവേണ്ടിമാത്രമാണ്  2. ബാലറ്റുപേപ്പറിന്റേയും അതിന്റെ കൌണ്ടര്‍ ഫോയിലിന്റേയും പുറത്ത് ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് പതിക്കുന്നതിനുവേണ്ടിയും ബാലറ്റുപേപ്പറിന്റെ കൌണ്ടര്‍ ഫോയിലില്‍ വോട്ടറുടെ
തള്ളവിരലടയാളം പതിപ്പിക്കുന്നതിനുവേണ്ടിയുമാണ്  പര്‍പ്പിള്‍ (നീലാരുണം ) സെല്‍ഫ് ഇങ്കിംഗ് പാഡ് ഉപയോഗിക്കുന്നത് .
3. ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ് ഉപയോഗിച്ചാണ് വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നത് .
4. ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് എന്നത് വേര്‍തിരിച്ചറിയാനുള്ള അടയാളമാണ് .  ബാലറ്റുപേപ്പര്‍ വോട്ടിംഗിനായി തലേദിവസം സജ്ജികരിക്കുമ്പോള്‍ , ബാലറ്റുപേപ്പറിന്റെ പുറത്ത്  പതിപ്പിക്കുന്നു.
5. ബാലറ്റ് പേപ്പറിന്റെ പുറത്താണ് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിടേണ്ടത് ; കൌണ്ടര്‍ ഫോയിലിലല്ല.
6. ബാലറ്റുപേപ്പര്‍ ഇഷ്യൂ ചെയ്യുമ്പോള്‍ ഒന്നിലധികം എണ്ണം നല്‍കുന്നില്ലെന്ന് ശ്രദ്ധിക്കുക; അതിനായി മൂന്ന് ബാലറ്റ്
പേപ്പറിന്റേയും എണ്ണം ഇടക്കിടെ ചെക്ക് ചെയ്യുക.

വാല്‍ക്കഷണം 
തെറ്റുണ്ടെങ്കില്‍ ; കൂട്ടിച്ചേര്‍ക്കല്‍ വേണമെങ്കില്‍ കമന്റായി അറിയിക്കാനപേക്ഷ.
ഇത് പ്രിന്റ് ചെയ്യുതിനുള്ള പി.ഡി.എഫ് ഫയല്‍ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും

All teachers / Principals requested to Login
http://www.vhsexaminationkerala.gov.in/
to get PROCEEDINGS of
Vocational Higher Secondary Examination March – 2010
Appointment of Deputy Chief Superintendent
Orders issued.

വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്കെതിരേ അധ്യാപക സംഘടനകളും മാനേജര്‍മാരും രംഗത്ത്‌. നിയമനം അംഗീകരിക്കണമെങ്കില്‍ ഭാവിയിലെ ഒഴിവുകളില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കണമെന്നും ഇതിനു മാനേജര്‍മാര്‍ നോട്ടറി മുമ്പാകെ ഒപ്പിട്ട സത്യവാങ്മൂലം നല്‍കണമെന്നുമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ബാലിശമായ നിര്‍ദേശമായാണ്‌ അധ്യാപക സംഘടനകള്‍ വിലയിരുത്തുന്നത്‌. യാതൊരു പ്രയോജനവുമില്ലാത്ത വിധത്തില്‍ അന്യവിദ്യാലയത്തിലെ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ തയാറാകില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ നിയമനാംഗീകാരം തടസപ്പെടുമെന്നു അധ്യാപക സംഘടനകള്‍ ഉത്ക്കണ്ഠപ്പെടുന്നു.എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ 2006-07 വര്‍ഷം മുതല്‍ നിയമന നിയന്ത്രണം നിലനില്‍ക്കുകയായിരുന്നു. ക്ലാസില്‍ ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടില്ല. ഈ നിയന്ത്രണം നീക്കിക്കൊണ്ട്‌ ജനുവരി 12 നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ച (ജെ) പി. 10 /10 നമ്പര്‍ ഉത്തരവിലെ നിബന്ധനകളാണ്‌ വിവാദമായിരിക്കുന്നത്‌. ഏഴു നിബന്ധനകളില്‍ അഞ്ചാമത്തേതില്‍ ഇങ്ങനെ പറയുന്നു: 2006-07 മുതല്‍ 2009-10 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന്‌, അടുത്ത അധ്യയന വര്‍ഷം, അതായത്‌ 2010-11 മുതല്‍ ടി സ്കൂളുകളില്‍ പുതിയ ഒഴിവുകള്‍ വരുന്ന ഘട്ടത്തില്‍, 2006-07 മുതല്‍ 2009-10 വരെയുള്ള കാലയളവില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാമെന്നു സമ്മതിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാ‘്യ‍ാസ ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറ്റു ചില വിദ്യാലയങ്ങള്‍ ആവശ്യത്തിനു കുട്ടികളില്ലാതെ വലയുകയാണ്‌. ഇത്തരം വിദ്യാലയങ്ങളിലെ പ്രൊട്ടക്്ഷനുള്ള അധ്യാപകരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനയാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇത്‌ മാനേജ്‌മന്റ്ു‍കള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാണ്‌. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനു തുല്യമാണിത്‌. ഈ ഉത്തരവിനെതിരേ മാനേജര്‍മാര്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്‌. പുതിയ ഉത്തരവിലെ മറ്റൊരു നിബന്ധനയും ചോദ്യം ചെയ്യപ്പെടുകയാണ്‌. ‘2006-07 മുതല്‍ 2009-10 വരെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ അധിക ഡിവിഷന്‍ ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക്‌ എല്ലാ എയ്ഡഡ്‌ വിദ്യാലയങ്ങളിലും 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകന്‍, പുതുതായി നിയമിതനാവുന്ന അധ്യാപകന്‍ എന്ന മുറയ്ക്കെ നിയമനം നടത്താന്‍ പാടൂള്ളൂ.’ പുതിയ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പിന്നാലെ ഒരു പ്രൊട്ടക്ടഡ്‌ അധ്യാപകനെയും നിയമിക്കണമെന്നാണ്‌ ഈ നിബന്ധന. മറ്റു വിദ്യാലയത്തിലെ അധ്യാപകരെ പേറേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ്‍്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ മാനേജര്‍മാരുടെ ഇതിനോടുള്ള പ്രതികരണം. എയ്ഡഡ്‌ സ്കൂളുകളില്‍ പുതിയ അധ്യാപകരുടെ നിയമനാംഗീകാരം തടയുകയാണ്‌ വിദ്യാ്യ‍ഭ്യാസ വകുപ്പിന്റെ ഉത്തരവിനു പിന്നിലെന്നു അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. നിലവില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളിലാണ്‌ മാറ്റി നിയമിച്ചു വരുന്നത്‌. ഇതു പിഎസ്സി വഴിയുള്ള നിയമനം കാത്തുനില്‍ക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്‌.

Cluster boycott postponed. All NVL teachers are requested to attend the cluster at their centers



Faculty Development Programme 2009-10
NVT/HSSTs' Training December 2009
Subjects:
English, Malayalam, Hindi, Sanskrit, Arabic, Kannada, Commerce, Computer Science/Application,History & Sociology

 Instructions/ TA DA/             Date & Venue  
Instructions to Principal/ TA DA/               Date and venu district Wise