You are here: Home »

ചരിത്ര വിജയം 


pay revision hike for vhse teachers order
2013

nvla സമര്പ്പിച്ച്ച നിവേദനം പരിഗണിച് ശംബള പരിഷ്ക്കരണം നടപ്പാക്കിയ സര്കരിനു അഭിനന്ദനങ്ങൾ 






 

കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി-പ്രീപ്രൈമറി അധ്യാപകരുടെ ശമ്പളപരിഷ്‌കരണത്തില്‍ ഉണ്ടായിരുന്ന അപാകതകള്‍ പരിഹരിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളസ്‌കെയിലിലെ അപാകതകള്‍ പരിഹരിച്ചതോടൊപ്പം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ (ഹയര്‍ഗ്രേഡിന്റെ) ശമ്പളസ്‌കെയില്‍ വര്‍ധിപ്പിക്കും. ഇതോടൊപ്പം ഹൈസ്‌കൂള്‍ അധ്യാപകരുടെ ശമ്പളസ്‌കെയിലും ഉയര്‍ത്തും. പ്രൈമറി/പ്രീപ്രൈമറി/നഴ്‌സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ്-2/ഹൈസ്‌കൂള്‍ വിഭാഗത്തില്‍വരുന്ന ഇന്‍സ്ട്രക്ടര്‍/സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ ശമ്പള സ്‌കെയിലിലെല്ലാം വര്‍ധനവുണ്ടാകും



2 0 12  ഏപ്രില്‍ നടന്ന മൂല്യ നിര്‍ണ്ണയത്തിന്‍റെ  വേതനം വര്‍ദ്ധിപ്പിച്ച്  ഒരു വര്‍ഷ മായിട്ടും  വിതരണം ചെയ്യാത്തത് കടുത്ത അനീതിയാണെന്ന് നോണ്‍ വോ ക്കെ ഷ നല്‍  ലെക്ച്ചേഴ്സ് ജില്ല പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി.  വര്‍ദ്ധിപ്പിച്ച വേതനം വിതരണം ചെയ്തില്ലെങ്കില്‍ ഈ വര്‍ഷത്തെ മൂല്യ നിര്‍ണ്ണയം ബഹിഷ്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷാജി പരിപ്പിള്ളി പറഞ്ഞു.  മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ കെ പി ജോസഫ്‌, ജില്ലാ പ്രസിഡണ്ട്‌ സജിത്ത് പി വി , ജില്ല സെക്രട്ടറി സൈമണ്‍ എന്നിവര്‍ സംസാരിച്ചു . 

The NVLA Seniors in the seniority list
A meeting for you at Kollam

Please Call Shaji Sir for More details





പതിനാറാം സംസ്ഥാന സമ്മേളനം 

അസോസിയേഷെന്‍റെ  ഒന്നും രണ്ടും ടെര്‍മിനല്‍ പരീക്ഷളുമായി സഹരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു 

നമ്മുടെ മോഡല്‍ രീക്ഷകള്‍ ഫെബ്രുവരി ആദ്യവാരത്തോടെ  നടത്തുമെന്നാണ് കരുതുന്നത് 

മോഡല്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളും അസോസിയേഷന്‍ വിതരണം
ചെയ്യാന്‍ തീരുമാനിച്ചിരികുകയാണ്. ചോദ്യപേപ്പറുകള്‍ ആവശ്യമുള്ളവര്‍ ഇതോടൊപ്പം  അയക്കുന്ന Question Paper Requirement (QPR)പൂരിപ്പിച്ചു ജനു വരി 10˛ന് മുമ്പായി കൊറിയര്‍/  രജിസ്റ്റെര്‍ഡ്  അയക്കേണ്ടതാണ് 

ചോദ്യപേപ്പര്‍ ഒന്നിന് 3 രൂപയാണ് വില. 10% കമ്മീഷന്‍  കഴിച് ബാക്കി വരുന്ന തുക ഡി.ഡി. എടുത്ത്  QPR നോടൊം അയയ്ക്കേണ്ടതാണ്.

D.D. in favour of Non-Voactional Lecturers Association payable at SBT
(Main Branch), Kottarakara (A/c. No. 67077557523)




ഡി.ഡി.യും  QPR˛ഉം ജനുവരി 10˛ന്  മുമ്പായി കൊറിയര്‍/രജിസ്റ്റെര്‍ഡ്  വഴിമാത്രം അയക്കുക 

സമയക്കുറവുമൂലം  ജനുവരി 10˛ന് ശേഷം ലഭിക്കുന്ന QPR യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല 


കൊറിയര്‍ അയയ്ക്കേണ്ട വിലാസം 
Ganeshkumar. 
Sreevinayakam 
Avanoor
Kottarakara P.O., 
Dist. Kollam - 691506 
Mob : 9446180188

രജിസ്റ്റെര്‍ഡ്  അയയ്ക്കേണ്ട വിലാസം 
T Ganeshkumar. T
NVT in Physics
St.John’s VHSS
Ummannoor P.O.,
Dist. Kollam - 691520

For Details : Contact - Ganeshkumar. T, Mob : 9446180188

Read Me        MODEL EXAMINATION - 2013

QPR










Principal Order Aided. Thrissur Region

NVL Association wish you all..... Please take charge on today itself......


Page 1


Page 2


Page 3





Principal Order GOVT. Thrissur Region


NVL Association wish you all..... Please take charge on today itself......


Page 1


Page 2


Page 3


Page 4




വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള വിഎച്ച്എസ്ഇ സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്ന ഹൈസ്കൂളുകളില്‍ ആ വിഭാഗത്തിന്‍റെ ചുമതല ഇതുവരെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. ഇവര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ അധീനതയിലുള്ളവരായിരുന്നില്ല. ഹൈസ്കൂളിന്‍റേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടേയും ചുമതല കാര്യക്ഷമമായി നടത്താന്‍ ഇവര്‍ക്കു പ്രയാസമുണ്ടായിരുന്നു. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കണമെന്നു NVLA വളരെ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നുണ്ട്.

ഓരോ സ്കൂളിലേയും ഏറ്റവും സീനിയറായ വൊക്കേഷണല്‍ അല്ലെങ്കില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകനാണ് അക്കാദമിക് ഭരണ ചുമതല നല്കുന്നത്. നിലവിലുള്ള ഹെഡ്മാസ്റ്റര്‍മാര്‍ ഹൈസ്കൂളിന്‍റെ ചുമതലക്കാരായി തുടരുമെന്നും മന്ത്രി പറഞ്ഞു. 

For the GO വിസിറ്റ്

http://nvlassociation.com/ ക്ലിക്ക് ഓണ്‍  RESOURSES 4 U LINK


സ്‌കൂളുകളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിവിഭാഗത്തിന് പ്രത്യേകം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ വി.എച്ച്.എസ്.ഇ. ഉള്ള സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കാണ് ചുമതല. ഇത് പ്രധാനാധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹയര്‍സെക്കന്‍ഡറിവിഭാഗംപോലെ വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നത്.

ഇത്തവണമുതല്‍ ശാസ്ത്രമേളയില്‍ കുട്ടികളുടെ കണ്ടെത്തലുകള്‍, ഉത്പന്നങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ പ്രത്യേകം രേഖകളാക്കി സൂക്ഷിക്കും. അടുത്തവര്‍ഷം അതിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനാകും. മികച്ചവയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കാനും അതുവഴി മിടുക്കരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാനുമാകും.

കോളേജ്‌വിദ്യാഭ്യാസരംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു. ശാസ്‌ത്രോത്സവത്തിന്റെ സി.ഡി.കള്‍ മത്സരത്തിനെത്താത്ത സ്‌കൂളുകളിലും കുട്ടികളിലുമെത്തിച്ച് തുടര്‍ന്നുവരുന്ന മേളകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജനവരി എട്ടുമുതല്‍ 12 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവൃത്തിപരിചയമേളയും മോയന്‍ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേളയും പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്രമേളയും സെന്റ് സെബാസ്റ്റ്യന്‍ യു.പി. സ്‌കൂളില്‍ സാമൂഹ്യശാസ്ത്രമേളയും കോട്ടമൈതാനത്ത് വൊക്കേഷണല്‍ എക്‌സ്‌പോയും ടൗണ്‍ ഹാളില്‍ കരിയര്‍മേളയുമാണ് നടക്കുന്നത്.
ഞായറാഴ്ചരാവിലെ 9.30ന് പാലക്കാട് ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ പതാക ഉയര്‍ത്തും. 10.30ന് രജിസ്‌ട്രേഷന്‍. ഉച്ചയ്ക്ക് 2.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മേള ഉദ്ഘാടനം ചെയ്യും. യു.പി., വി.എച്ച്.എസ്.ഇ., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 8,000 വിദ്യാര്‍ഥികളടക്കം 15,000 ത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് ഡി.പി.ഐ. ഓഫീസിലെ അക്കാദമിക് ജോയന്റ് ഡയറക്ടര്‍ വി.കെ. സരളമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു. മോയന്‍ എല്‍.പി. സ്‌കൂളില്‍ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. പാലക്കാട്‌നഗരത്തിലും പരിസരങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ട്.


പേ റിവിഷനു ശേഷം പുതിയ ശമ്പളം എത്രയാണെന്നു നോക്കിയോ?
Pay fixation Excel Program


ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു.

ശമ്പളപരിഷ്‌കരണത്തില്‍ ഇടതുസര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാട്ടിയതായി അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യനടപടിയായി ഈ വിവേചനം അവസാനിപ്പിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അനീതിക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദ്, മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സാദിഖ്, എഫ്.എച്ച്.എസ്.ടി.എ. കണ്‍വീനര്‍ പി. വേണുഗോപാല്‍, ട്രഷറര്‍ ഷാജി പാരിപ്പള്ളി, ജോഷി ആന്റണി, സംഘടനാ ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എന്‍.എ. സേവ്യര്‍, മിനികുമാരി, ഷാജു പുത്തൂര്‍, സാബുജി, ഹക്കിം എന്നിവര്‍ സംസാരിച്ചു.

ഹയര്‍സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ ജൂനിയര്‍, സീനിയര്‍ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ തസ്തിക ഉയര്‍ത്തുക, പരിധി നിര്‍ണയത്തിലെ അപാകം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മ്യൂസിയം ജങ്ഷനില്‍ നിന്നും പ്രകടനമായിട്ടാണ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.


Principals of all VHS Schools are requested to take urgent steps to forward the details of the students those who are eligible for grace marks in the ensuing VHS Examinations March 2010 based on their performance in the state/National Level Youth Festival and Sports.
Prepare and forward the proposals of grace marks on the basis of Youth festival to the Director, VHSE, Thiruvananthapuram on or before 23-03-2010 and the proposals on the basis of Sports to the DPI, Thiruvananthapuram.
Proposals without register numbers of the candidates will not be entertained and hence prepare the proposals in the prescribed format with utmost care.

വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ്‌ സ്കൂള്‍ അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്കെതിരേ അധ്യാപക സംഘടനകളും മാനേജര്‍മാരും രംഗത്ത്‌. നിയമനം അംഗീകരിക്കണമെങ്കില്‍ ഭാവിയിലെ ഒഴിവുകളില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കണമെന്നും ഇതിനു മാനേജര്‍മാര്‍ നോട്ടറി മുമ്പാകെ ഒപ്പിട്ട സത്യവാങ്മൂലം നല്‍കണമെന്നുമാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ബാലിശമായ നിര്‍ദേശമായാണ്‌ അധ്യാപക സംഘടനകള്‍ വിലയിരുത്തുന്നത്‌. യാതൊരു പ്രയോജനവുമില്ലാത്ത വിധത്തില്‍ അന്യവിദ്യാലയത്തിലെ പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ തയാറാകില്ല. അതുകൊണ്ടുതന്നെ ഫലത്തില്‍ നിയമനാംഗീകാരം തടസപ്പെടുമെന്നു അധ്യാപക സംഘടനകള്‍ ഉത്ക്കണ്ഠപ്പെടുന്നു.എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ 2006-07 വര്‍ഷം മുതല്‍ നിയമന നിയന്ത്രണം നിലനില്‍ക്കുകയായിരുന്നു. ക്ലാസില്‍ ആവശ്യത്തിനു കുട്ടികള്‍ ഉണ്ടായിട്ടും ഇവരുടെ നിയമനം അംഗീകരിക്കപ്പെട്ടില്ല. ഈ നിയന്ത്രണം നീക്കിക്കൊണ്ട്‌ ജനുവരി 12 നു പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ച (ജെ) പി. 10 /10 നമ്പര്‍ ഉത്തരവിലെ നിബന്ധനകളാണ്‌ വിവാദമായിരിക്കുന്നത്‌. ഏഴു നിബന്ധനകളില്‍ അഞ്ചാമത്തേതില്‍ ഇങ്ങനെ പറയുന്നു: 2006-07 മുതല്‍ 2009-10 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ എയ്ഡഡ്‌ സ്കൂളുകളിലെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന്‌, അടുത്ത അധ്യയന വര്‍ഷം, അതായത്‌ 2010-11 മുതല്‍ ടി സ്കൂളുകളില്‍ പുതിയ ഒഴിവുകള്‍ വരുന്ന ഘട്ടത്തില്‍, 2006-07 മുതല്‍ 2009-10 വരെയുള്ള കാലയളവില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിക്കാമെന്നു സമ്മതിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാര്‍ ബന്ധപ്പെട്ട വിദ്യാ‘്യ‍ാസ ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇതാണ്‌ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മറ്റു ചില വിദ്യാലയങ്ങള്‍ ആവശ്യത്തിനു കുട്ടികളില്ലാതെ വലയുകയാണ്‌. ഇത്തരം വിദ്യാലയങ്ങളിലെ പ്രൊട്ടക്്ഷനുള്ള അധ്യാപകരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ മാറ്റി നിയമിക്കണമെന്ന നിബന്ധനയാണ്‌ സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്‌. ഇത്‌ മാനേജ്‌മന്റ്ു‍കള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാണ്‌. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനു തുല്യമാണിത്‌. ഈ ഉത്തരവിനെതിരേ മാനേജര്‍മാര്‍ കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്‌. പുതിയ ഉത്തരവിലെ മറ്റൊരു നിബന്ധനയും ചോദ്യം ചെയ്യപ്പെടുകയാണ്‌. ‘2006-07 മുതല്‍ 2009-10 വരെ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിതരായവര്‍ക്കു തുല്യമായ എണ്ണം പ്രൊട്ടക്ടഡ്‌ അധ്യാപകരെ നിയമിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ അധിക ഡിവിഷന്‍ ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക്‌ എല്ലാ എയ്ഡഡ്‌ വിദ്യാലയങ്ങളിലും 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകന്‍, പുതുതായി നിയമിതനാവുന്ന അധ്യാപകന്‍ എന്ന മുറയ്ക്കെ നിയമനം നടത്താന്‍ പാടൂള്ളൂ.’ പുതിയ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പിന്നാലെ ഒരു പ്രൊട്ടക്ടഡ്‌ അധ്യാപകനെയും നിയമിക്കണമെന്നാണ്‌ ഈ നിബന്ധന. മറ്റു വിദ്യാലയത്തിലെ അധ്യാപകരെ പേറേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ്‍്‌ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ മാനേജര്‍മാരുടെ ഇതിനോടുള്ള പ്രതികരണം. എയ്ഡഡ്‌ സ്കൂളുകളില്‍ പുതിയ അധ്യാപകരുടെ നിയമനാംഗീകാരം തടയുകയാണ്‌ വിദ്യാ്യ‍ഭ്യാസ വകുപ്പിന്റെ ഉത്തരവിനു പിന്നിലെന്നു അധ്യാപക സംഘടനകള്‍ ആരോപിക്കുന്നു. നിലവില്‍ പ്രൊട്ടക്ടഡ്‌ അധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളിലാണ്‌ മാറ്റി നിയമിച്ചു വരുന്നത്‌. ഇതു പിഎസ്സി വഴിയുള്ള നിയമനം കാത്തുനില്‍ക്കുന്നവരുടെ അവസരം ഇല്ലാതാക്കുകയാണെന്ന ആക്ഷേപവും നിലവിലുണ്ട്‌.



Cluster boycott postponed. All NVL teachers are requested to attend the cluster at their centers


RDS LABORATORIES, THRISSUR
informed their willingness for the selection of Apprentice Trainees from among the VHSE MLT students.
They prefer to conduct a walk-in- interwiew
as detailed below for the selection of the same.

Date: 17-12-2009
Time: 04-00 pm
Venue: RDS Laboratories, Main Lab,
Dr: A.R.Menon Road, Naickanal,
Thrissur 680 001
Phone No: 9447735364 / 9446363236


VHS Schools are requested to take necessery meassres to inform the MLT Students those who passed VHS Examination ( in 2007 March or in examinations conducted thereafter) to attend the Interwiew. Please do the needful to make it sure that atleast two students from your school will attend the Interview.