You are here: Home »

എല്ലാവിഷയത്തിനും എ പ്ലസ്; വി.എച്ച്.എസ്.എസ്സില്‍ അമല ഒന്നാമത്

Unknown Friday, May 20, 2011 0

വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസുമായി അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമല മേരി ഷൈജി സംസ്ഥാനത്തെ മികച്ച വിജയം നേടി. സംസ്ഥാനതലത്തില്‍ അമലയ്ക്കുമാത്രമാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരിക്കുന്നത്. വി.എച്ച്.എസ്.ഇ. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് അമല പഠിച്ചത്. മറ്റ് മൂന്നുവിഭാഗങ്ങള്‍ക്കും സംസ്ഥാനത്ത് ആര്‍ക്കും മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമലയുടെ വിജയം വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ ഏറ്റവും മികച്ചതാകുന്നു. അടിമാലി 200 ഏക്കര്‍ പൊടിമറ്റത്തില്‍ വര്‍ഗീസിന്റെയും ഷേര്‍ളിയുടേയും മൂത്തമകളാണ് അമല. 

എസ്.എസ്.എല്‍,സി. പരീക്ഷ അമല ഒമ്പത് എ പ്ലസ് നേടിയാണ് വിജയിച്ചത്. എന്‍ജിനിയറാകണമെന്നുള്ള മോഹത്തിലാണ് അടിമാലി സ്‌കൂളില്‍ തന്നെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമലയെ ടെലിഫോണില്‍ അഭിനന്ദിച്ചു. അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ ഉന്നതവിജയം നേടാന്‍ സഹായിച്ചതായി അമല പറഞ്ഞു. അനില, അജിത്ത് എന്നിവരാണ് സഹോദരങ്ങള്‍.

About The Author

Adds a short author bio after every single post on your blog. Also, It's mainly a matter of keeping lists of possible information, and then figuring out what is relevant to a particular editor's needs.

Share This Article


Related Post

No comments:

Leave a Reply